Skip to main content

ഐ.ടി.ഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

    കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018 വര്‍ഷം ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
    സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള 12 ഐ.ടി.ഐകളില്‍ 13 ട്രേഡുകളില്‍ പ്രവേശനത്തിന് തൊഴിലാളികളുടെ മക്കള്‍ക്ക് 230 സീറ്റുകളാണ് സംവരണം ചെയ്തിരിക്കുന്നത്.  നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.  അടിസ്ഥാന യോഗ്യത 10-ാം ക്ലാസ് ആണ്.  അപേക്ഷകര്‍ ഐ.ടി.ഐകളില്‍ ആവശ്യമുളള ട്രേഡുകളില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം അതിന്റെ പകര്‍പ്പ് കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 150 രൂപ സ്റ്റൈപന്റ് ബോര്‍ഡില്‍ നിന്നും നല്‍കും.  അപേക്ഷാ ഫോറങ്ങള്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട/ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്/മലപ്പുറം, കോഴിക്കോട്/വയനാട്, കണ്ണൂര്‍/കാസര്‍കോഡ് ജില്ലാ കാര്യലയങ്ങളില്‍ നിന്നും ജൂണ്‍ 10 വരെ 10 രൂപയ്ക്ക് നേരിട്ടും 15 രൂപയുടെ മണി ഓര്‍ഡര്‍ മുഖേനയും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ കാര്യാലയങ്ങളില്‍ ജൂണ്‍ 15ന് മുമ്പ് സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.1802/18

date