Skip to main content

ശാന്ത സ്മരണ ചിത്രപ്രദര്‍ശനം ഇന്ന് മുതല്‍ (മെയ് 16)

    കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം ഡി ഗ്യാലറിയില്‍ ഇന്ന് (മെയ് 16) മുതല്‍ 22 വരെ ശാന്തസ്മരണ ചിത്രപ്രദര്‍ശനം നടക്കും.  ഇന്ന് വൈകിട്ട് 4.30ന് മുന്‍ എം.പി. പി. രാജീവ് ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷത വഹിക്കും.  അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുളളത്.  22 വരെയാണ് പ്രദര്‍ശനം.
പി.എന്‍.എക്‌സ്.1810/18

date