Skip to main content

പോളിംഗ് ഡ്യൂട്ടി നിയമന ഉത്തരവ് വിതരണം തുടങ്ങി

പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെ'് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ജീവനക്കാര്‍ക്കുളള നിയമന ഉത്തരവുകള്‍ താലൂക്കുകളില്‍ നിന്നും വിതരണം ചെയ്തു തുടങ്ങി.  ജീവനക്കാരുടെവിവരം നല്‍കിയിട്ടുളള ഓഫീസ് മേധാവികള്‍ നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുളള നിയമന ഉത്തരവ് കൈപ്പറ്റുതിനായി പൊതു അവധി ദിവസമായ മാര്‍ച്ച് 11, 13 തീയതികളില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണ്. പോളീംഗ് ഉദ്യോഗസ്ഥര്‍ക്കുളള ട്രെയിനിങ് ക്ലാസുകള്‍ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കും. ഇലക്ഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് ഇടുക്കി കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കു കട്രോള്‍റൂമുമായി ബന്ധപ്പെടാം. കട്രോള്‍ റൂം നമ്പര്‍- 04862 232400, 232440. ടോള്‍ഫ്രീ നമ്പര്‍ 1950

date