Skip to main content

ക്ഷേമനിധി കുടിശ്ശിക; ക്യാമ്പ് സിറ്റിംഗ്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്ര വിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിനായി മാര്‍ച്ച് 19 ന് രാവിലെ 11 മണി മുതല്‍ പിള്ളയാര്‍ കോവില്‍ ക്ഷേത്രത്തില്‍ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യുന്നു.  മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ ക്ഷേത്രഭാരവാഹികള്‍  ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്രവിഹിതം നിര്‍ബന്ധമായും അടക്കേണ്ടതാണ്.
ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനുള്ള അപേക്ഷ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതം സമര്‍പ്പിക്കാവുന്നതാണ്.  ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു.ഫോണ്‍: 0495 2360720

date