Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 16-03-2021

 

ലെവല്‍ക്രോസ് അടച്ചിടും

തളിപ്പറമ്പ - കണ്ണപുരം റോഡില്‍ കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 253 ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് 18 ന് രാവിലെ എട്ട് മണി മുതല്‍ 22 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

പൊലീസ് പരാതി അതോറിറ്റി സിറ്റിംഗ് മാറ്റി

മാര്‍ച്ച് 22 ന് കലക്ടറേറ്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പൊലീസ് പരാതി അതോറിറ്റി സിറ്റിംഗ് മാറ്റിയതായി ഹുസൂര്‍ ശിരസ്തദാര്‍ അറിയിച്ചു.

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍

  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ മാര്‍ച്ച് 19 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തുന്നു. പ്രായപരിധി 50 വയസ്.   താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇ മെയില്‍ ഐ ഡി, ഫോണ്‍ നമ്പര്‍, ആധാര്‍/വോട്ടേഴ്സ് ഐ ഡി/ഡ്രൈവിംഗ് ലൈസന്‍സ്/പാസ്പോര്‍ട്ട്/പാന്‍കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും 250 രജിസ്ട്രേഷന്‍ ഫീസും സഹിതം   ഹാജരാകേണ്ടതാണ്. ഫോണ്‍: 0497 2707610.

ടെക്നിക്കല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം

തോട്ടട ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ംംം.ുീഹ്യമറാശശൈീി.ീൃഴ/വേ െഎന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.   അവസാന തീയതി ഏപ്രില്‍ 13. ഏഴാം ക്ലാസ് യോഗ്യതയുളള 16 വയസ്സ് തികയാത്ത                   വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  കൂടുതല്‍ അപേക്ഷകരുണ്ടായാല്‍ ഏഴാം ക്ലാസ് നിലവാരത്തിലുളള കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, പൊതുവിജ്ഞാനം, മെന്റെല്‍ എബിലിറ്റി എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  ഫോണ്‍: 8113965609, 9020304069, 9400006494.
നടുവില്‍ ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ഓണ്‍ലൈനായി ആരംഭിച്ചു.  ഏപ്രില്‍ 13 വരെ ംംം.ുീഹ്യമറാശശൈീി.ീൃഴ/വേ െമുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  പ്രോസ്പെക്ടസ് വെബ്സൈറ്റില്‍ ലഭിക്കും.  ഫോണ്‍: 9809794930, 9447340796, 6282398868.

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍

  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 20 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.  
സീനിയര്‍ ടെക്നീഷ്യന്‍, ടെക്നീഷ്യന്‍, സെയില്‍സ് മാനേജര്‍, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍/എക്സിക്യൂട്ടീവ്, വെയര്‍ഹൗസ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഓവര്‍സീസ് കൗണ്‍സിലര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനര്‍, എച്ച് ആര്‍ അസിസ്റ്റന്റ്, വെബ് ഡെവലപ്പര്‍, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്/എസ് ഇ ഒ, വീഡിയോഗ്രാഫര്‍, പര്‍ച്ചേസ് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, ടെക്നിക്കല്‍ സപ്പോര്‍ട്ട്, സ്റ്റോര്‍ മാനേജര്‍, അക്കൗണ്ടന്റ്, ഡെലിവറി സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.  ഏതെങ്കിലും  വിഷയത്തിലുള്ള ബിരുദം, എം ബി എ, ബി കോം, എം കോം, ബി ടെക്ക്/എം ടെക്ക്, ബി സി എ, എം സി എ, ബി ഇ, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലുള്ള ഡിഗ്രി/ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാവുന്നതാണ്.  നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം.  ഫോണ്‍: 0497 2707610.

ഡയറ്റ് യോഗം 19 ന്

  കണ്ണൂര്‍ ഡയറ്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും 2021-22 കാലയളവിലെ പദ്ധതികള്‍ ആലോചിക്കുന്നതിനുമായി മാര്‍ച്ച് 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഡയറ്റില്‍ യോഗം ചേരും

date