Skip to main content

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി വിദ്യാജ്യോതി

 

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് യൂനിഫോമും പഠനോപകരണങ്ങളും സൗജന്യമായി ലഭ്യമാക്കി വിദ്യാജ്യോതി പദ്ധതി. പദ്ധതിപ്രകാരം ജില്ലയില്‍ 2017-18 വര്‍ഷത്തില്‍ 39 ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്‍കി. ജില്ലയില്‍ പദ്ധതി ആനുകൂല്യം നല്‍കാന്‍ സാമൂഹിക നീതി വകുപ്പിന് അനുവദിച്ച 1,07,143 രൂപയും ചെലവഴിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ട് പോകാന്‍ കഴിയാത്തതിനാല്‍ ഓപ്പണ്‍ സ്‌കൂള്‍, കോളേജ്, വിദൂര വിദ്യാഭ്യാസ വിഭാഗം എന്നീ സംവിധാനങ്ങളെ ആശ്രയിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം ജില്ലയില്‍ മൂന്ന് അപേക്ഷകളിലും ആനുകൂല്യം അനുവദിച്ചു. ഇതിന് പുറമെ ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലൂടെ 2017-18 വര്‍ഷത്തില്‍ 299 പേര്‍ക്കാണ് സാമൂഹിക നീതി വകുപ്പ് ആനുകൂല്യം അനുവദിച്ചത്. ഈ ഇനത്തില്‍ മാത്രം 14,25,000 രൂപ ജില്ലയില്‍ ചെലവഴിച്ചു. ഭിന്നശേഷിക്കാര്‍ക്ക് വിവിധങ്ങളായ സഹായ ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്ന പദ്ധതി ജില്ലയില്‍ 2017-18 ല്‍ 28 പേര്‍ക്കാണ് ഉപകരിച്ചത്. 4,00,000 രൂപ ചെവഴിച്ചാണ് പദ്ധതി നടപ്പാക്കിയതെന്ന് ജില്ലാ സാമൂഹിക നീതി ഓഫിസറുടെ ചുമതല വഹിക്കുന്ന കെ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

 

date