Post Category
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്: എക്സൈസ് കൺട്രോൾ റൂം തുറന്നു
ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൺട്രോൾ റൂം, മൊബൈൽ പെട്രോളിങ്ങ് എന്നിവ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് താലൂക്ക് കൺട്രോൾ റൂമാണ് തുറന്നത്.കൺട്രോൾ റൂം ജോലിയിൽ ഒരു പ്രിവന്റീവ് ഓഫീസർ, മൂന്ന് സിവിൽ എക്സൈസ് ഓഫീസർമാർ എല്ലാ ദിവസവും പ്രവർത്തിക്കും.
(പി.എൻ.എ 1016/ 2018)
date
- Log in to post comments