Skip to main content

സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം നൽകുന്നു.  പുന്നപ്ര കുറവൻതോട് എം.ഇ.എസ്. സ്‌കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് പരിശീലനം.പി.എസ്.സി, യു.പി.എസ്.സി., ബാങ്കിങ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം.

അപേക്ഷ ഓഫീസിലും www.minoritywelfare.keral.gov.in എന്ന വെബ്‌സൈറ്റിലും കളക്ടറേറ്റിലും ലഭിക്കും. ജൂൺ 15ന് മുമ്പ് പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, എം.ഇ.എസ്. സ്‌കൂൾ ക്യാമ്പസ്, പുന്നപ്ര പി.ഒ, ആലപ്പുഴ-688004 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്, ഫോട്ടോ സഹിതം നേരിട്ടോ തപാൽ വഴിയോ അപേക്ഷ നൽകാം. വിശദവിവരത്തിന് ഫോൺ: 0477-2287869.

date