വിദ്യാഭ്യാസ ആനുകൂല്യം: സ്‌കൂളുകൾ രേഖകൾ നൽകണം
ആലപ്പുഴ: 2018-19 സാമ്പത്തികവർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പട്ടികവർഗ വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിച്ച വിദ്യാഭ്യാസാനുകൂല്യം വിതരണം ചെയ്യാനായി സ്‌കൂൾ സ്ഥാപന മേധാവികൾ രേഖകൾ ലഭ്യമാക്കണം. സ്‌കൂൾ സ്ഥാപന മേധാവിയുടെ ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജ് സ്വയം സാക്ഷ്യപ്പെടുത്തിയത്, ഐ.എഫ്.എസ്. കോഡ്, മൊബൈൽ ഫോൺ നമ്പർ, ഫോംനമ്പർ ഒന്നിൽ തയാറാക്കിയ വിദ്യാർഥികളുടെ പട്ടിക എന്നിവ ജൂൺ 18നു മുമ്പ് പുനലൂർ പട്ടികവർഗ വികസന ഓഫീസിൽ ലഭ്യമാക്കണം.
9,10 ക്ലാസുകളിലെ രണ്ടുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പട്ടികവർഗ വിദ്യാഥികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കാൻ വിദ്യാർഥിയുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയാണെന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം അല്ലെങ്കിൽ രക്ഷിതാവിന്റെ വരുമാന സർട്ടിഫിക്കറ്റ് എന്നിവ ജൂലൈ 10നകം പുനലൂർ പട്ടികവർഗ വികസന ഓഫീസിൽ ലഭ്യമാക്കണമെന്ന് പട്ടികവർഗ വികസന ഓഫീസർ അറിയിച്ചു. ് ഫോൺ: 0475 2222353. വിലാസം: പട്ടികവർഗ വികസന ഓഫീസർ, മിനിസിവിൽ സ്‌റ്റേഷൻ, രണ്ടാംനില, പുനലൂർ പി.ഒ. പിൻ: 691 305.
(പി.എൻ.എ 1019/ 2018)
ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജുകളിൽ
എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം
ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എൻ.ആർ.ഐ. സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.എറണാകുളം, ചെങ്ങന്നൂർ, അടൂർ, കരുനാഗപ്പള്ളി, കല്ലുപ്പാറ, ചേർത്തല എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആറ് എൻജിനീയറിങ് കോളജുകളിലേക്കാണ് ഈ അധ്യയന വർഷത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. www.ihrd.kerala.gov.in/engnri എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ മേൽപറഞ്ഞ കോളജുകളുടെ വെബ്‌സൈറ്റ് (പ്രോസ്‌പെക്ട്‌സ് പ്രകാരമുള്ള) വഴിയോ അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. മെയ് 30 വൈകിട്ട് നാലു വരെ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ നല്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും അപേക്ഷാഫീസായി 500 രൂപയുടെ ഡി.ഡിയും സഹിതം ജൂൺ രണ്ടിന് വൈകിട്ട് അഞ്ചിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം.ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളജുകളിൽ ബി.ടെക്.എൻ.ആർ.ഐ സീറ്റുകൾക്ക് വാർഷിക കോഴ്‌സ് ഫീസ് ഒരു ലക്ഷം രൂപയാണ്.
(പി.എൻ.എ 1020/ 2018)
- Log in to post comments