Skip to main content

കമ്പ്യൂട്ടർ-സ്റ്റെനോഗ്രാഫി  കോച്ചിങ് ക്ലാസ്; അപേക്ഷിക്കാം

ആലപ്പുഴ: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ കീഴിൽ എറണാകുളത്തു പ്രവർത്തിക്കുന്ന കോച്ചിങ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി./എസ്.റ്റി. നടത്തുന്ന കമ്പ്യൂട്ടർ വേഡ് പ്രോസസിങ്/സ്റ്റെനോഗ്രാഫി കോച്ചിങ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത  പ്ലസ്ടൂ പാസായ പട്ടികജാതി-വർഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായം: 18-30. കമ്പ്യൂട്ടർ വേഡ് പ്രോസസിങ്/ടൈപ്‌റൈറ്റിങ് ഇംഗ്ലീഷ്(ലോവർ), ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ്(ലോവർ) എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി  കെ.ജി.ടി.ഇ. പരീക്ഷയ്ക്ക് പ്രാപ്തരാക്കും. ഡാറ്റാഎൻട്രി ടെസ്റ്റിലും പ്രത്യേകപരിശീലനം നൽകും.  പരിശീലന കാലയളവിൽ നിയമാനുസൃത സ്റ്റൈപെന്റും പഠനോപകരണങ്ങളും യാത്രാ ഇളവ് ലഭിക്കുന്നതിനുള്ള സഹായവും നൽകും. 

 

താൽപര്യമുള്ളവർ ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, കോച്ചിങ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി./എസ്.റ്റി., എറണാകുളം, കണ്ടത്തിൽ ബിൽഡിങ്‌സ്, കർഷക റോഡ്, സൗത്ത് ഓവർ ബ്രിഡ്ജിനു സമീപം, കൊച്ചി, 682016 എന്ന വിലാസത്തിൽ മേയ് 30 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് ഫോൺ: 0484-2312944.ഇ-മെയിൽ  cgcekm.emp.Ibr@Kerala.gov.in  

(പി.എൻ.എ 1021/ 2018)

 

(പി.എൻ.എ 1027/ 2018)

date