അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ
ആലപ്പുഴ: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ വിവിധ ഇ-എസ്.ഐ സ്ഥാപനങ്ങളിലേക്ക് നിലവിലുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മെയ് 21ന് രാവിലെ 11ന് എറണാകുളം നോർത്തിലെ ഇ.എസ്.ഐ. ആശുപത്രിക്ക് സമീപമുള്ള പോൾ അബ്രോ റോഡിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസ് മധ്യമേഖല റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലാണ് അഭിമുഖം. കേരള സർക്കാർ അംഗീകരിച്ച എം.ബി.ബി.എസ്. ബിരുദമാണ് യോഗ്യത. സർവീസിൽ നിന്ന് വിരമിച്ചവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ എം.ബി.ബി.എസ്. ബിരുദ സർട്ടിഫിക്കറ്റ്, റ്റി.സി.എം.സി. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ സഹിതം അന്നേ ദിവസം ഓഫീസിൽ ഹാജരാകണം.
(പി.എൻ.എ 1022/ 2018)
ശിശുവികലാംഗ സദനത്തിൽ പ്രവേശനം
ആലപ്പുഴ: സാമൂഹിക നീതി വകുപ്പിന്റെ ആലപ്പുഴ ശിശുവികലാംഗ സദനത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ നാല്-16 വയസിനിടയിൽ പ്രായമുള്ള വിദ്യാഭ്യാസം നേടാൻ താൽപര്യമുള്ള അസ്ഥിവൈകല്യമുള്ള ആൺകുട്ടികൾക്ക് അപേക്ഷിക്കാം. പ്രവേശി ക്കപ്പെടുന്ന കുട്ടികൾക്ക് പഠനസൗകര്യം, ഭക്ഷണം വസ്ത്രം, താമസം, ചികിൽസ എന്നിവ സൗജന്യമായി നൽകും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സൂപ്രണ്ട്, ശിശുവികലാംഗ സദനം, ആലിശ്ശേരി, ആലപ്പുഴ എന്ന വിലാസത്തിൽ ജൂൺ ഒന്നിന് മുൻപ് സമർപ്പിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2251291, 9446028777 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.
(പി.എൻ.എ 1023/ 2018)
- Log in to post comments