ഇന്ന് കോവിഡ് വാക്സിനേഷന് 105 കേന്ദ്രങ്ങളില്‍
ജില്ലയില്‍ മാര്‍ച്ച് 22 തിങ്കളാഴ്ച്ച 81 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജൂബിലി മിഷന് ഹാളിലും പിണറായി പുത്തന്‍കണ്ടം അംഗനവാടി ട്രെയിനിങ് സെന്ററിലും വച്ച് കോവിഡ് വാക്സിനേഷന് നല്‍കും. ഈ കേന്ദ്രങ്ങളില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ 45നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്.
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ 22 സ്വകാര്യ ആശുപത്രികളും ഇന്ന് വാക്സിന് വിതരണം ചെയ്യും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. https://www.cowin.gov.inലോ ആരോഗ്യ സേതു ആപ്പിലോ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്സിന് സ്വീകരിക്കാം.
ഇന്ന് വാക്സിന് നല്കുന്ന സ്വകാര്യ ആശുപത്രികള്‍:
അനാമയ ഹോസ്പിറ്റല്‍ പയ്യന്നൂര്‍, സബാ ഹോസ്പിറ്റല്‍ പയ്യന്നൂര്‍, സഹകരണാശുപത്രി തലശ്ശേരി, ശ്രീചന്ദ് ഹോസ്പിറ്റല്‍ കണ്ണൂര്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ജിം കെയര്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍, സഹകരണാശുപത്രി പയ്യന്നൂര്‍, അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍, അമല ഹോസ്പിറ്റല്‍ ഇരിട്ടി, രാജീവ് ഗാന്ധി സഹകരണാശുപത്രി ശ്രീകണ്ഠപുരം, ടെലി മെഡിക്കല്‍ സെന്റര്‍ തലശ്ശേരി, പയ്യന്നൂര്‍ ഐ ഫൌണ്ടേഷന്, കൊയിലി ഹോസ്പിറ്റല്‍ കണ്ണൂര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അഞ്ചരക്കണ്ടി, ഇന്ദിരാഗാന്ധി സഹകരണാശുപത്രി, ധനലക്ഷ്മി ഹോസ്പിറ്റല്‍, കിംസ്റ്റ് കണ്ണൂര്‍, ജോസ്ഗിരി ഹോസ്പിറ്റല്‍ തലശ്ശേരി, ഡോ. ബീബിസ് ഹോസ്പിറ്റല്‍ പഴയങ്ങാടി, അര്‍ച്ചന ഹോസ്പിറ്റല്‍ പേരാവൂര്‍, തലശ്ശേരി മിഷന് ഹോസ്പിറ്റല്‍, ക്രിസ്തുരാജ ഹോസ്പിറ്റല്‍ കൂത്തുപറമ്പ്.
വാക്സിന് എടുക്കാനായി എത്തുന്നവര്‍ ആധാര്‍ കാര്‍ഡോ, മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡോ കൈയില്‍ കരുതണം. 45നും 59നും ഇടയില്‍ പ്രായമുള്ളവര്‍ രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്് ഒപ്പിട്ട കോമോര്ബിഡിറ്റി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
- Log in to post comments