ലഹരി നിര്‍മാര്‍ജനത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ തുക വകയിരുത്തണം- ജില്ലാകലക്ടര്‍
ജില്ലയിലെഎല്ലാതദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുംവിമുക്തി പദ്ധതിക്കായി തുകവകയിരുത്തണമെന്നുജില്ലാകലക്ടര്‍അമിത്മീണ. വ്യാജമദ്യ നിര്‍മ്മാര്‍ജ്ജന ജനകീയസമിതിയുടെജില്ലാതലയോഗത്തില്‍ അധ്യക്ഷതവഹിച്ച്‌സംസാരിക്കുകയായിരുന്നുകലക്ടര്‍. മദ്യവര്‍ജ്ജന നടപടികളുടെ പൂര്‍ണ്ണതക്ക്ഉദ്യോഗസ്ഥ, ജനകീയകൂട്ടായ്മ അനിവാര്യമാണ്. എക്‌സൈസ്‌വകുപ്പ്‌സംഘടിപ്പിക്കുന്ന റെയ്ഡുകളില്‍അതത്തദ്ദേശസ്ഥാപന പ്രതിനിധികളെകൂടിഉള്‍പ്പെടുത്താനും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഏറെ ജനസാന്ദ്രതയുംവിസ്തൃതിയുമുള്ളജില്ലയില്‍എക്‌സൈസ്‌വകുപ്പിനു കൂടുതല്‍ജീവനക്കാരെയുംവാഹനവും അനുവദിക്കണമെന്നുസര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ യോഗംതീരുമാനിച്ചു.
അടുത്ത അധ്യയന വര്‍ഷാരംഭത്തില്‍തന്നെ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലുംവിദ്യാര്‍ത്ഥികള്‍ക്കുംരക്ഷിതാക്കള്‍ക്കുമായിബോധവല്‍ക്കരണ ക്ലാസുകള്‍സംഘടിപ്പിക്കും. കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സി.നാടിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായകെ. സലീന ടീച്ചര്‍, അബ്ദുല്‍കലാം, പറമ്പന്‍ലക്ഷ്മി, സംഘടനാ പ്രതിനിധികളായ പി.എ. മജീദ്, ഹംസ പാലൂര്‍, പി.കെ. നാരായണന്‍, ഖാദര്‍തേഞ്ഞിപ്പലം, എക്‌സൈസ്‌ഡെപ്യൂട്ടി കമ്മീഷണര്‍ കെ. മുഹമ്മദ് ബഷീര്‍, റവന്യൂ, പൊലീസ്, എക്‌സൈസ്ഉദ്യോഗസ്ഥര്‍ പങ്കെടുത്തു
- Log in to post comments