Skip to main content

മുതലാളിത്തത്തിനെതിരെവേറിട്ട പ്രധിഷേധവുമായി ചില്ലറസമരം നാടകം

സംസ്ഥാന സര്‍ക്കാറിന്റെരണ്ടാംവാര്‍ഷികാഘോഷങ്ങളുടെ നാലാം ദിനമായഇന്ന് (മെയ് 10) നിരവധി പുരസ്‌കാരങ്ങള്‍കരസ്ഥമാക്കിയചില്ലറസമരം നാടകംഅവതരിപ്പിക്കും.സാധാരണക്കാരന്റെ പച്ചയായ ജീവിതംവരച്ച് കാട്ടുന്നതാണ്മലപ്പുറത്തെ ലിറ്റില്‍സ്‌കൂള്‍ഓഫ്തീയറ്ററിന്റെ ചില്ലറസമരം നാടകം.  സാധാരണക്കാരെചില്ലറ നാണയങ്ങളോടുംമുതലാളിത്ത വര്‍ഗത്തെ കറന്‍സി നോട്ടിനോടും  ഉപമിച്ചാണ് നാടകംമുന്നേറുന്നത്.  കേരളത്തിലെ പാരമ്പരാഗതകൂലിപ്പണിക്കാരന്റെജീവിതത്തിനു ചില്ലറപൈസയുടെവിലനല്‍കിഅവനെ അടിമകളാക്കി ഭരിക്കാന്‍ ശ്രമിക്കുന്ന കുത്തകമുതലാളിവര്‍ഗ്ഗത്തെ അവരുടെ തനത് കലാരൂപങ്ങളിലൂടെ പ്രധിഷേധിക്കുന്നതാണ് നാടകത്തിന്റെഇതിവൃത്തം. കൂടാതെ നൃത്ത രംഗത്ത്ജില്ലയുടെഅഭിമാനമായ മന്‍സിയ അവതരിപ്പിക്കുന്ന ഭരതനാട്യവും മേളക്ക്മാറ്റേകും.

 

date