ലോക വദനാരോഗ്യ ദിനാചരണവും ബോധവല്‍്ക്കരണ സെമിനാറും സംഘടിപ്പിച്ചു
കണ്ണൂര്‍ ജില്ലാ ആശുപത്രി ദന്താരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വായയുടെ ആരോഗ്യത്തില്‍ അഭിമാനം കൊള്ളൂ എന്ന മുദ്രാവാക്യമുയര്‍ത്തി ലോക വദനാരോഗ്യ ദിനാചരണവും ദന്ത വദനാരോഗ്യ ശില്‍പശാലയും സംഘടിപ്പിച്ചു. വായയുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി ശാസ്ത്രീയമായ ബ്രഷിങ്, ഡെന്റല്‍ ഫ്ളോസിംഗ്, ആറു മാസത്തെ ഇടവേളകളിലുള്ള ദന്ത പരിശോധന, സ്വയം നടത്തുന്ന വായ പരിശോധന എന്നിവ നടത്താം. കൂടാതെ മധുര പലഹാരങ്ങളുടെയും ഒട്ടിപിടിക്കുന്ന ചോക്ലേറ്റുകളുടെയും ഉപയോഗം ഒഴിവാക്കുക, അമിത കറിമസാലകളുടെ ഉപയോഗം കുറയ്ക്കുക എന്നി നിര്‍ദ്ദേശങ്ങളും വിദഗ്ധര്‍ ശില്‍പശാലയില്‍ പങ്കുവച്ചു. വദനാര്‍ബുദം ഒഴിവാക്കുവാന്‍ പുകയില ഉല്‍പന്നങ്ങള്‍, അടയ്ക്ക എന്നിവയുടെ ഉപയോഗവും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും പ്രാരംഭ രോഗനിര്‍ണ്ണയം അനിവാര്യമാണെന്നും ശില്‍പശാലയില്‍ നിര്‍ദ്ദേശിച്ചു. പരിപാടി ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലേഖ ഉദ്ഘാടനം ചെയ്തു. ദന്താരോഗ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ എ സുജാത, സീനിയര്‍ ഡന്റല്‍ ഹൈജീനിസ്റ്റ് അജയ് കുമാര്‍ കരിവെള്ളൂര്‍, ഡന്റല്‍ സര്‍ജന്‍ ഡോ. പ്രജിന്‍ നാരായണന്‍, ഡോ. സിനിഷ വിമല്‍, ഡോ. മില്‍ന നാരായണന്‍, ഡന്റല്‍ ഹൈജിനിസ്റ്റ് നിമിഷ കൃപേഷ് എന്നിവര്‍ പങ്കെടുത്തു
- Log in to post comments