കണ്ണൂര്‍ അറിയിപ്പുകള്‍ 23-03-2021
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2020 ല്‍ പെന്‍ഷന്‍ പാസായി തുക കൈപ്പറ്റിയിട്ടും മസ്റ്ററിങ്ങ് ചെയ്യാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഈ വര്‍ഷം മുതല്‍ പെന്‍ഷന്‍ അനുവദിക്കുന്നതിനായി വില്ലേജ് ഓഫീസര്‍/ ഗസറ്റഡ് ഓഫീസര്‍/ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍/ അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി/ യൂണിയന്‍ പ്രസിഡണ്ട് എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ ഐ എം സി നടത്തുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി, സി എന്‍ സി മെഷിനിസ്റ്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 9745479354.
സ്റ്റേഷനറി വിതരണം ഉണ്ടാകില്ല
വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ ജില്ലാ സ്റ്റേഷനറി ഓഫീസില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.
- Log in to post comments