Skip to main content

സ്‌പെഷ്യല്‍ പോളിംഗ് ബൂത്ത്; 28 മുതല്‍ വോട്ട് രേഖപ്പെടുത്താം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ അവശ്യ സേവന വകുപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതും ഫോറം 12 ഡി പ്രകാരം തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളതുമായ ഇരിക്കൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരായിട്ടുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള സ്‌പെഷ്യല്‍ പോളിംഗ് ബൂത്ത് ഇരിക്കൂര്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്.    മാര്‍ച്ച് 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പ്രതേ്യകം തയ്യാറാക്കിയിട്ടുള്ള ബൂത്തില്‍ നേരിട്ട് ഹാജരായി വോട്ട് രേഖപ്പെടുത്താവുന്നതാണെന്ന് ഇരിക്കൂര്‍ നിയോജക മണ്ഡലം വരണാധികാരി അറിയിച്ചു

date