Skip to main content

വോട്ടേഴ്‌സ് ബോധവത്കരണത്തിനായി സൗഹൃദ ക്രിക്കറ്റ് മത്സരം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വോട്ടിന്റെ പ്രാധാന്യം എത്തിക്കുന്നതിന്  വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ(എസ് വി ഇ ഇ പി)നേതൃത്വത്തില്‍ മാര്‍ച്ച് 28ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ചക്‌ദേ കണ്ണൂര്‍ എന്ന പേരില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന മത്സരത്തില്‍ കലക്ടറേറ്റ് സ്റ്റാഫ് ടീമും ജില്ലാ വനിതാ ടീമും എറ്റുമുട്ടും. ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കളിയുടെ ഇടവേളയില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബും അരങ്ങേറും. തലശ്ശേരി മണ്ഡലത്തിലെ എസ് വി ഇ ഇ പി പ്രചാരണ പരിപാടികളുടെ ഭാഗമായി മട്ടന്നൂര്‍ കോണ്‍കോഡ് സയന്‍സ് ആന്റ് ആര്‍ട്‌സ് കോളജ് ടീമും, തലശ്ശേരി ഗവ. കോളജ് ടീമും തമ്മില്‍ ഞായറാഴ്ച വൈകിട്ട് 3.30ന് കോണോര്‍വയല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തും

date