Post Category
സ്റ്റുഡന്റ്‌സ് പൊലീസിന് ഹരിത തെരഞ്ഞെടുപ്പ് പരിശീലനം
ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ്‌സ് പൊലീസ് പയനിയേഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഹരിത തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശീലനം ഇന്ന് (മാര്‍ച്ച് 27) രാവിലെ 10 മണിക്ക് റബ്‌കോ ഹാളില്‍ നടക്കും. ഹരിതചട്ട പാലനം, ഹരിത മാതൃകാ ബൂത്ത് ഒരുക്കല്‍, മാലിന്യം തരം തിരിച്ച് സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങളിലാണ് പരിശീലനം. പരിശീലന നോഡല്‍ ഓഫീസര്‍ പി എം രാജീവ് അധ്യക്ഷത വഹിക്കും. എ ഡി എം ഇ പി മേഴ്‌സി പരിശീലനം ഉദ്ഘാടനം ചെയ്യും. എസ് പി സി അംഗങ്ങള്‍ക്കായി പ്രസംഗ മത്സരവും ഹരിത പ്രശ്‌നോത്തരിയും ഇതോടൊപ്പം സംഘടിപ്പിക്കും
date
- Log in to post comments