സ്പെഷ്യല്‍ പോളിംഗ് ബൂത്ത്; 28 മുതല്‍ വോട്ട് രേഖപ്പെടുത്താം
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യസേവന വിഭാഗത്തില്‍ ജോലി ചെയ്യുന്നതും തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളതുമായ കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരായിട്ടുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള സ്പെഷ്യല്‍ പോളിംഗ് ബൂത്ത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഈ ബൂത്തില്‍ നേരിട്ട് ഹാജരായി വോട്ട് രേഖപ്പെടുത്താവുന്നതാണെന്ന് കണ്ണൂര്‍ നിയോജക മണ്ഡലം വരണാധികാരി അറിയിച്ചു.
ധര്‍മടം നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരായിട്ടുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള സ്പെഷ്യല്‍ പോളിംഗ് ബൂത്ത് ചാല ടൗണില്‍ പ്രവര്‍ത്തിക്കുന്ന
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഈ ബൂത്തില്‍ നേരിട്ട് ഹാജരായി വോട്ട് രേഖപ്പെടുത്താവുന്നതാണെന്ന് ധര്‍മടം നിയോജക മണ്ഡലം വരണാധികാരി അറിയിച്ചു.
- Log in to post comments