Skip to main content

വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് മണ്ഡലംതല വിതരണ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്. ജില്ലയിലെ 3137 പോളിംഗ് ബൂത്തുകളിലേക്കുള്ള ഇ വി എംന്റെ 25 ശതമാനം റിസര്‍വിലേക്ക് വേണ്ടിയും കമ്മീഷനിംഗ് ചെയ്യുണ്ട്. വോട്ടിംഗ് മെഷീനുകളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതിനായി കമ്മീഷനിംഗ് ചെയ്യുന്നവയില്‍ നിന്നും അഞ്ച് ശതമാനം വീതം ഇ വി എമ്മുകളില്‍ 1000 വോട്ടുകള്‍ ചെയത് പരിശോധന നടത്തുകയും ചെയ്തു. സ്ഥാനാര്‍ഥികള്‍/ഏജന്റുമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാനിധ്യത്തിലാണ് മണ്ഡലംതല വിതരണ കേന്ദ്രങ്ങളില്‍ ഇ വി എം കമ്മീഷനിംഗ് നടക്കുന്നത്.
ഇ വി എം കമ്മീഷനിംഗ് നടക്കുന്ന മണ്ഡലം, കേന്ദ്രം എന്നിവ യഥാക്രമം. പയ്യന്നൂര്‍-എകെഎഎസ്ജിവിഎച്ച്എസ്എസ്. കല്ല്യാശ്ശേരി-ഗവ. ഐ ടി ഐ മാടായി. തളിപ്പറമ്പ-സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ഇരിക്കൂര്‍-ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. അഴീക്കോട്-കൃഷ്ണ മേനോന്‍ സ്മാരക വനിതാ കോളേജ്, പള്ളിക്കുന്ന്. കണ്ണൂര്‍-മുന്‍സിപ്പല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍(സ്‌പോര്‍ട്‌സ്). ധര്‍മ്മടം-എസ് എന്‍ ട്രസ്റ്റ് സ്‌കൂള്‍, തോട്ടട. തലശ്ശേരി-ഗവ. ബ്രണ്ണന്‍ കോളേജ്, ധര്‍മ്മടം. കൂത്തുപറമ്പ്-നിര്‍മ്മലഗിരി കോളേജ്. മട്ടന്നൂര്‍-മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍. പേരാവൂര്‍-സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തുണ്ടിയില്‍.

date