Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട ചെലവ് പരിശോധന 30ന്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട വരവ് ചെലവ് കണക്ക് പരിശോധന  മാര്‍ച്ച് 30 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റില്‍  നടക്കും.  ചെലവ് കണക്ക് പരിശോധനയില്‍ ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ഥികള്‍/ഏജന്റുമാരും പങ്കെടുക്കേണ്ടതാണ്.  മാര്‍ച്ച് 26 ലെ പരിശോധനാ വേളയില്‍ കൃത്യമായ രേഖകള്‍ സഹിതം പങ്കെടുക്കാന്‍ സാധിക്കാത്ത സ്ഥാനാര്‍ഥികള്‍/ഏജന്റുമാര്‍ പരിശോധനയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രണ്ടാംഘട്ട പരിശോധനാ വേളയില്‍ ആദ്യഘട്ട പരിശോധനില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിച്ച് അത് ചെലവ് നിരീക്ഷകരെ ബോധ്യപ്പെടുത്തണം. മാര്‍ച്ച് 29 വരെയുള്ള ബാങ്ക് ഇടപാടുകളുടെ പാസ് ബുക്ക്, ദൈനംദിന ചെലവുകളുടെ രജിസ്റ്റര്‍, ക്യാഷ് രജിസ്റ്റര്‍, ബാങ്ക് രജിസ്റ്റര്‍, വൗച്ചറുകള്‍, ബില്ലുകള്‍, അനുബന്ധ രേഖകള്‍ എന്നിവയും ഹാജരാക്കണം.  പരിശോധനാ വേളയില്‍ ഹാജരാകാത്ത പക്ഷം ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് എക്‌സ്‌പെന്റീച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

date