Skip to main content

ഇന്ന് കൊവിഡ് വാക്‌സിനേഷന്‍  എട്ട് കേന്ദ്രങ്ങളില്‍

  ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 28) സര്‍ക്കാര്‍ മേഖലയിലെ   ആരോഗ്യ കേന്ദ്രങ്ങളില്‍   കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല. എട്ട് സ്വകാര്യ ആശുപത്രികള്‍  ഇന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍  സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നിരക്കിലും വാക്‌സിനേഷന്‍ ലഭ്യമാക്കും.
കോവിന്‍ വെബ്‌സൈറ്റോ ആരോഗ്യസേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം. www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ യുവര്‍ സെല്‍ഫ് എന്ന ഓപ്ഷന്‍  തിരഞ്ഞെടുക്കണം. തുറന്നു വരുന്ന വിന്‍ഡോയില്‍  മൊബൈല്‍ നമ്പര്‍ നല്‍കി ഗെറ്റ് ഒടിപി എന്ന ഓപ്ഷന്‍ ക്ലിക്  ചെയ്യുക. മൊബൈലില്‍ വരുന്ന ഒടിപി നല്‍കുക. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയിലെ നമ്പറും വ്യക്തിഗത വിവരങ്ങളും നല്‍കിയാല്‍ രജിസ്റ്റേര്‍ഡ് എന്ന സന്ദേശം ലഭിക്കും. തുടര്‍ന്ന് ലഭ്യമാകുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായത് തെരഞ്ഞെടുക്കുക. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ നാല് പേരെ രജിസ്റ്റര്‍ ചെയ്യാം. ഓരോരുത്തരും അവരവരുടെ തിരിച്ചറിയല്‍ രേഖ വിവരങ്ങള്‍ നല്‍കണം.

ഇന്ന് വാക്‌സിനേഷന്‍ ലഭ്യമാകുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍

പയ്യന്നൂര്‍ അനാമയ  ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സബാ  ഹോസ്പിറ്റല്‍,  കണ്ണൂര്‍ അശോക ഹോസ്പിറ്റല്‍,  ധനലക്ഷ്മി ഹോസ്പിറ്റല്‍, കണ്ണൂര്‍ മാധവറാവോ സിന്ധ്യ ഹോസ്പിറ്റല്‍, പഴയങ്ങാടി ഡോ. ബീബിസ്  ഹോസ്പിറ്റല്‍, തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രി.
വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ, അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം. 45 നും 59 നും ഇടയിലുള്ളവര്‍ ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്

date