കണ്ണൂര്‍ അറിയിപ്പുകള്‍ 27-03-2021
സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന
ഇന്ന് (മാര്‍ച്ച്28)ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. തളിപ്പറമ്പ താലൂക്ക് ആശുപത്രി, ഇരിട്ടി ചെക്ക്‌പോസ്റ്റ്, മട്ടന്നൂര്‍ യു പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു.
ടയര്‍ ആവശ്യമുണ്ട്
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ കെഎല്‍ 01 എഎ 5941 ജീപ്പിന് 185/85ആര്‍/16 സൈസിലുള്ള ടയര്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ ഏഴിന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2746141, 2747180.
തേക്ക് മരം ലേലം
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂര്‍ അസി.എക്‌സി.എഞ്ചിനീയറുടെ കീഴിലുള്ള തളിപ്പറമ്പ് പട്ടുവം ചെറുകുന്ന് റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന തേക്ക് മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം ഏപ്രില്‍ എട്ടിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ അസി.എക്‌സി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും
- Log in to post comments