Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 30-03-2021

ഓഫീസ് മാറ്റി

കണ്ണൂര്‍ ചന്ദ്രോത്ത് ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചു വരുന്ന കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍, രണ്ടാം സര്‍ക്കിള്‍, മൂന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകള്‍ ജില്ലാ ലേബര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന്‍ അനക്സ് കെട്ടിടത്തിലേക്ക്  മാറ്റിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.   ഫോണ്‍: അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഒന്നാം സര്‍ക്കിള്‍ - 8547655703, രണ്ടാം സര്‍ക്കിള്‍ - 8547655716, മൂന്നാം സര്‍ക്കിള്‍ - 8547655725.

ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിന് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തളിപ്പറമ്പ നോളജ് സെന്ററില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.  എസ് എസ് എല്‍ സിയാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധെപ്പടണം.  ഫോണ്‍: 0460 2205474.

കമ്പ്യൂട്ടര്‍ കോഴ്സുകള്‍; അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തളിപ്പറമ്പ നോളജ് സെന്ററില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ കോഴ്സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സുകളിലേക്കും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിംഗ്, ടു ഡി അനിമേഷന്‍, ത്രീ ഡി അനിമേഷന്‍, വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി കോഴ്സുകളിലേക്കുമാണ് പ്രവേശനം.  താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധെപ്പടണം.  ഫോണ്‍: 0460 2205474.

സ്റ്റാഫ് നഴ്സ് ഒഴിവ്

കണ്ണൂര്‍ ഗവ.വൃദ്ധസദനത്തില്‍ നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് വനിതാ സ്റ്റാഫ് നഴ്സ് തസ്തികയില്‍നിയമനം നടത്തുന്നു.  അപേക്ഷകര്‍ അംഗീകൃത നഴ്സിംഗ് ബിരുദം അല്ലെങ്കില്‍ ജി എന്‍ എം കോഴ്സ് പാസായവരായിരിക്കണം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനകം 9526987470 എന്ന നമ്പറില്‍ ബന്ധപ്പെടുക.
 

date