നിയമസഭാ തെരഞ്ഞെടുപ്പ്; മാലിന്യം കുറക്കാന്‍ കലക്ടറുടെ കത്ത്
ഇലക്ഷന് കാലത്ത് ഉണ്ടാവുന്ന മാലിന്യത്തിന്റെ അളവ് കുറക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം തേടി കലക്ടറുടെ കത്ത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ജില്ലയില്‍ 5420 ടണ്‍ മാലിന്യങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. പ്രചാരണ ബോര്‍ഡുകളും ബാനറുകളും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മാലിന്യമുണ്ടാക്കുന്നത് ഭക്ഷണം കൊണ്ടുവരാനും കഴിക്കാനും വേണ്ടി ഉപയോഗിക്കുന്ന ഡിസ്പോസിബിള്‍ സാധനങ്ങളാണ്. പോളിംഗ് ദിനത്തില്‍ വോട്ടര്‍മാരെ സഹായിക്കാന്‍ വേണ്ടിയൊരുക്കുന്ന സഹായകേന്ദ്രങ്ങള്‍, വോട്ടിംഗ് മെഷീന് കമ്മീഷനിംഗ് കേന്ദ്രങ്ങള്‍, ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡിസ്പോസിബിള്‍ പ്ലേറ്റും, ഗ്ലാസും പ്ലാസ്റ്റിക് ബോട്ടിലും ഒഴിവാക്കിയാല്‍ മാലിന്യത്തില്‍ നല്ലൊരളവ് വലിയതോതില്‍ കുറയ്ക്കാമെന്ന് ജില്ലാ കലക്ടര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു .
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വോട്ടര്‍ സ്ലിപ്പ്, നോട്ടീസ് തുടങ്ങിയ കടലാസ് മാലിന്യങ്ങള്‍ വലിച്ചെറിയാതെ തരം തിരിച്ച് വയ്ക്കണമെന്ന് ബൂത്ത് ഏജന്റുമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്കി. സഹകരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഹരിതാശംസകള് നേര്‍ന്നാണ് കത്ത് അവസാനിപ്പിക്കുന്നത്
- Log in to post comments