Skip to main content

പോളിംഗ് ഡ്യൂട്ടി; ഇന്നും നാളെയും ഓഫീസുകള്‍ തുറക്കണം- ജില്ലാ കലക്ടര്‍

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ജീവനക്കാര്‍ക്ക് നിയമന ഉത്തരവ് വിതരണം ചെയ്യുന്നതിനായി എല്ലാ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും ബാങ്കുകളും ഏപ്രില്‍ രണ്ട്, മൂന്ന് തീയ്യതികളില്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. തുറന്നു പ്രവര്‍ത്തിക്കാത്ത ഓഫീസ് മേധാവികള്‍ക്കെതിരേ 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി

date