Skip to main content

കാഴ്ച പരിമിത വിദ്യാർഥികൾക്ക് ശിൽപശാല സംഘടിപ്പിച്ചു

ഐസിഫോസ് കാഴ്ച പരിമിതിയുള്ള വിദ്യാർഥികളുടെ പഠനാവശ്യങ്ങൾ തിരിച്ചറിയുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു. തിരുവനന്തപുരം വഴുതക്കാട് കാഴ്ച പരിമിതർക്കായുള്ള സ്‌കൂളിലാണ് ശിൽപശാല സംഘടിപ്പിച്ചത്. സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള ഐസിഫോസ് വികസിപ്പിച്ച ഇംഗ്ലീഷ് പഠനസഹായത്തിലുള്ള പദപ്രശ്ന ഉപകരണം ശിൽപശാലയിൽ പ്രദർശിപ്പിച്ചു. കാഴ്ച പരിമിതർക്കായുള്ള സ്‌കൂളുകളിലെ വിദഗ്ധർ നിലവിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ശിൽപശാലയിൽ പരിചയപ്പെടുത്തുകയും വിദ്യാർഥികളുടെ ആവശ്യങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. ചടങ്ങിൽ ഐസിഫോസ് ഡയറക്ടർ ഡോ. എലിസബത്ത് ഷേർളി, ഹെഡ്മാസ്റ്റർ അബ്ദുൾ ഹക്കിം എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്.1304/2021

date