Post Category
പാലുല്പന്ന നിര്‍മ്മാണ പരിശീലനം
ബേപ്പൂര്‍ ക്ഷീര വികസന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും മെയ് 21 മുതല്‍ 31 വരെ പാലുല്പന്ന നിര്‍മ്മാണ പരിശീലനം നല്‍കും. പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, പനീര്‍, തൈര്, ഐസ്ക്രീം, ഗുലാബ് ജം തുടങ്ങി ഇരുപത്തഞ്ചോളം നാടന്‍ പാലുല്പന്നങ്ങളുടെ നിര്‍മാണം പരിശീലിക്കാന്‍ അവസരമുണ്ടാവും.
താല്പര്യ മുളളവര് മെയ് 21ന് രാവിലെ 10 ന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. രജിസ്ട്രേഷന് ഫീസ് 125 രൂപ . കൂടുതല്‍ വിവരങ്ങള്‍ക്ക് ഓ 0495 2414579 ലോ ബ്ലോക്ക് ക്ഷീര വികസന സര്‍വീസ് യൂനിറ്റുമായോ ബന്ധപ്പെടാം.
date
- Log in to post comments