Skip to main content

ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി 21 മുതല്‍ 25 വരെ 

 

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം ക്ഷീരവികസന യൂണിറ്റ് മെയ് 21 മുതല്‍ 25 വരെ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും.  21ന് ചെമ്പ് ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ നടക്കുന്ന സമ്പര്‍ക്ക പരിപാടി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്യും. ഉദയനാപുരം ക്ഷീരോലോപാദക സഹകരണ സംഘത്തില്‍ മെയ് 22ന് നടക്കുന്ന പരിപാടി ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ് മോഹനന്‍ ഉദ്ഘാടനം ചെയ്യും. 23ന് കുലശേഖരമംഗലം, 24ന് മടിയത്തറ, 25ന് കണ്ണുകെട്ടിശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘങ്ങളില്‍ യഥാക്രമം മറവന്‍ തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി ഹരിക്കുട്ടന്‍, വൈക്കം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ബിജു വി കണ്ണേഴന്‍, റ്റിവി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. 

date