Skip to main content

തൊഴിലാളികളുടെ മക്കള്‍ക്ക് ഐടിഐ പ്രവേശനം 

 

 തൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവരുടെ മക്കള്‍ക്ക് ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള 12 ഐടികളില്‍ 13 ട്രേഡുകളിലായി 230 സീറ്റുകളില്‍ പത്താം ക്ലാസ് യോഗ്യതയുളളവര്‍ക്ക് പ്രവേശനം ലഭിക്കും. അപേക്ഷ ഫോറം ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍  നിന്നും 10 രൂപയ്ക്ക് നേരിട്ടും 15 രൂപയുടെ മണിഓര്‍ഡര്‍ മുഖേനയും  ലഭിക്കും. പൂരിപ്പിച്ച അപേക്ഷ  ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, തിരുനക്കര ആസാദ് ലൈന്‍ റോഡ്, കോട്ടയം എന്ന വിലാസത്തില്‍ ജൂണ്‍ 15നകം നല്‍കണം. ആവശ്യമുളള ട്രേഡുകളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം നല്‍കണം.  

date