Skip to main content

ആറളം വീര്‍പ്പാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക 15ന് പ്രസിദ്ധീകരിക്കും

ആറളം പഞ്ചായത്തിലെ പത്താം വാര്‍ഡായ വീര്‍പ്പാട് നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ മുന്നോടിയായി കരട് വോട്ടര്‍ പട്ടിക ഏപ്രില്‍ 15ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. 2020ലെ തദ്ദേശ സ്ഥാപന പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലാണ് കരട് പട്ടിക തയ്യാറാക്കുക. 2021 ജനുവരി ഒന്നായിരിക്കും വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തീയതി. വോട്ടര്‍ പട്ടിക സംബന്ധിച്ച എന്തെങ്കിലും അവകാശവാദമോ ആക്ഷേപമോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുമ്പാകെ ഏപ്രില്‍ 29 വരെ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക മെയ് 11ന് പ്രസിദ്ധീകരിക്കും.
ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് പി കെ പ്രേമാനന്ദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പി വിമല്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ സി പി അബ്ദുല്‍ കരീം, ആറളം ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് ടി ബിജു, ഇലക്ഷന്‍ അസിസ്റ്റന്റ് കെ സനീഷ് എന്നിവര്‍ പങ്കെടുത്തു

date