Post Category
കൊവിഡ്: ബസ്സുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയിലധികം യാത്രക്കാര്‍ പാടില്ല
കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ സ്റ്റേജ് കാര്യേജ് വാഹനങ്ങളിലും യാത്രക്കാരെ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആര്‍ടിഒ അറിയിച്ചു. ബസ്സുകളില്‍ സീറ്റിംഗ് കപ്പാസിറ്റിക്കനുസരിച്ചു മാത്രമേ യാത്രക്കാരെ അനുവദിക്കാവൂ. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കൂടുതല്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് നടത്തിയാല്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ ഉള്ള ആളൊന്നിന് 200 രൂപ പിഴ ഈടാക്കുമെന്നും ആര്‍ടിഒ അറിയിച്ചു.
date
- Log in to post comments