Skip to main content

 18 കേന്ദ്രങ്ങളില്‍ ഏപ്രില്‍ 11ന് കൊവിഡ് വാക്സിനേഷന്‍ 

 

ജില്ലയില്‍ ഏപ്രില്‍ 11ന്‌ സര്‍ക്കാര്‍ മേഖലയില്‍ കൊളച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം, കുന്നോത്തുപറമ്പ പ്രാഥമികാരോഗ്യ കേന്ദ്രം, ഇരിവേരി സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ കൊവിഡ് വാക്സിന്‍  നല്‍കും. കൂടാതെ പെരുവ സാമൂഹ്യാരോഗ്യ കേന്ദ്രം, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം, പയ്യന്നൂര്‍ ബോയ്സ് സ്‌കൂള്‍, ചെറുകുന്ന് തറ പ്രാഥമികാരോഗ്യ കേന്ദ്രം, കോട്ടയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ദേശ സേവാ യു പി സ്കൂൾ കണ്ണാടിപ്പറമ്പ, ചൊക്ലി മെഡിക്കൽ സെൻ്റർ  എന്നിവ കൊവിഡ്  മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
മെഗാ വാക്സിനേഷന്‍ ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍,  ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള  എല്ലാവര്‍ക്കും വാക്സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ എട്ട്  സ്വകാര്യ ആശുപത്രികളും വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ കോവിന്‍ (https://www.cowin.gov.in) എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാം.

ഏപ്രില്‍ 11ന് വാക്സിന്‍ നല്‍കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍

പയ്യന്നൂര്‍ അനാമയ  ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സബാ  ഹോസ്പിറ്റല്‍, പഴയങ്ങാടി ഡോ. ബീബിസ്  ഹോസ്പിറ്റല്‍,  കണ്ണൂര്‍ അശോക ഹോസ്പിറ്റൽ, കണ്ണൂര്‍ മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍,   തലശ്ശേരി ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, തലശ്ശേരി മിഷൻ  ഹോസ്പിറ്റല്‍,  ഇരിട്ടി അമല ഹോസ്പിറ്റല്‍ എന്നിവിടങ്ങളാണ് വാക്സി നേഷൻ നൽകുന്ന സ്വകാര്യ ആശുപത്രികൾ.
വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ, അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം. 45 നും 59 നും ഇടയിലുള്ളവര്‍ ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

date