പ്രചാരണ സാമഗ്രികള്‍ 12ന് മുമ്പായി നീക്കം ചെയ്യണം
ജില്ലയിലെ മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും ഏപ്രില്‍ 12ന് മുമ്പായി നീക്കം ചെയ്ത് പുനചംക്രമണ ഏജന്‍സികളെ ഏല്‍പ്പിച്ച് രശീതി വാങ്ങി സൂക്ഷിക്കേണ്ടതാണെന്ന് തെരഞ്ഞെടുപ്പ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു ദിവസത്തിനകം സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം ചെലവില്‍ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. നീക്കം ചെയ്ത സാമഗ്രികള്‍ അലക്ഷ്യമായി വലിച്ചെറിയുകയോ അനധികൃതമായി സൂക്ഷിക്കുകയോ ചെയ്താല്‍ തദ്ദേശ ഭരണ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കും. നിശ്ചിത തീയ്യതിക്ക് ശേഷവും നീക്കം ചെയ്യാത്തവ അതത് തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ നീക്കം ചെയ്യുകയും അതിനു ചെലവാകുന്ന തുക ബന്ധപ്പെട്ട സ്ഥാനാര്‍ഥിയില്‍ നിന്നും ഈടാക്കി തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.പുനചംക്രമണം ചെയ്യാനുളള പ്രചാരണ സാമഗ്രികള്‍ ഹരിത കര്‍മ്മ സേനകള്‍ വഴി ശേഖരിക്കാനുളള നിര്‍ദേശം അതതു തദ്ദേശ ഭരണ സെക്രട്ടറിമാര്‍ നല്‍കണമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു
- Log in to post comments