Post Category
തേനീച്ച വളര്‍ത്തല്‍ പരിശീലനം തുടങ്ങി
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു. പട്ടികജാതി വികസനത്തിനുള്ള പ്രത്യേക കേന്ദ്ര സഹായ പദ്ധതിയിലാണ് പരിപാടി നടപ്പാക്കുന്നത്. കൊട്ടിയൂര്‍ കൃഷി ഓഫീസര്‍ പി ജെ വിനോദ് ഉദ്ഘാടനം ചെയ്തു. ഖാദി ബോര്‍ഡ് ഡപ്യൂട്ടി ഡയറക്ടര്‍ എന്‍ നാരായണന്‍ അധ്യക്ഷനായി. ബീ കീപ്പിംഗ് ഫീല്‍ഡ്മാന്‍ വി കെ ഗോപിനാഥകുറുപ്പ്, എസ് സി പ്രമോട്ടര്‍ ലത പാറകോണത്ത്, സീനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍ സ്‌പെഷ്യല്‍ഗ്രേഡ് ഷോളി ദേവസ്യ, രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു
date
- Log in to post comments