Skip to main content

ജില്ലയില്‍ ഒന്നാംഘട്ട കോവിഡ് വാക്സിന്‍  സ്വീകരിച്ചത് 4,21,202 പേര്‍

 

*60,434 പേര്‍ രണ്ടാംഘട്ട വാക്സിനെടുത്തു

ജില്ലയില്‍ ഞായറാഴ്ച വരെ  4,21,202 പേര്‍ ഒന്നാംഘട്ട കോവിഡ് വാക്സിന്‍ സ്വീകരിച്ചു. 60434 പേരാണ് രണ്ടാംഘട്ട വാക്സിനെടുത്തത്്. ആദ്യഘട്ട വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 48,121 ആണ്. 28,782 പേര്‍ക്ക്  രണ്ടാംഘട്ട വാക്സിനും നല്‍കി.
   45 വയസ്സിന് മുകളില്‍ പ്രായമുള്ള 3,29,922 പേര്‍ ഒന്നാംഘട്ട വാക്സിനും 16,347 പേര്‍ രണ്ടാംഘട്ട വാക്സിനുമെടുത്തു. പോലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയ കോവിഡ് മുന്നണി പോരാളികളില്‍ 43,159 പേര്‍ ഒന്നാംഘട്ട വാക്സിനും 15,305 പേര്‍ രണ്ടാംഘട്ട വാക്സിനും സ്വീകരിച്ചു. 95 സര്‍ക്കാര്‍ ആശുപത്രികളിലും 24 സ്വകാര്യ ആശുപത്രികളിലും നിലവില്‍ കോവിഡ് വാക്സിന്‍ നല്‍കി വരുന്നുണ്ട്. വിവിധ ഇടങ്ങളിലായി പ്രത്യേക ക്യാമ്പുകളും നടത്തി വരുന്നു. ആഴ്ചയില്‍ ഒരുദിവസം കോര്‍പ്പറേഷന്‍ പരിധിയില്‍ 25 ക്യാമ്പുകളും മുനിസിപ്പാലിറ്റികളില്‍ നാലുവീതവും ഗ്രാമപഞ്ചായത്തുകളില്‍ രണ്ടുവീതവും ക്യാമ്പ് സംഘടിപ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

date