Skip to main content

കോവിഡ്-19:  കൊടുവള്ളിയില്‍ കെ. എം. ഒ. ഐ. ടി. ഐ  എഫ്.എല്‍.ടി.സി.യാകും

 

 

 

*ആറിടത്തു മെഗാവാക്‌സിനേഷന്‍ ക്യാമ്പുകൾ 

കൊടുവള്ളി നഗരസഭയില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എഫ്.എല്‍.ടി.സി. ആരംഭിക്കുന്നതിനു  കെ.എം.ഒ. ഐ.ടി.ഐ. നഗരസഭ ഏറ്റെടുത്തു. നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.പി ശശി,ജെ.എച്ച്.ഐ സജി എന്നിവര്‍ കെട്ടിടം പരിശോധിച്ചു. അടുത്ത ദിവസങ്ങളിലായി ശുചീകരണവും മറ്റ് അടിയന്തര പ്രവൃത്തികളും പൂര്‍ത്തീകരിച്ച് സെന്റര്‍ സജ്ജമാക്കും.
രണ്ട് ദിവസങ്ങളിലായി നഗരസഭയുടെ എല്ലാ പ്രദേശങ്ങളിലും മൈക്ക് അനൗണ്‍സ്‌മെന്റ് വഴി ബോധവത്ക്കരണം നടത്തി. തിങ്കളാഴ്ച മുതല്‍ നഗരസഭ ഹെല്‍ത്ത് വിഭാഗം ശക്തമായ പരിശോധന തുടങ്ങി. 

കോവിഡ് വാക്‌സിനേഷന്‍ നഗരസഭയുടെ ആറ് കേന്ദ്രങ്ങളിലായി നടക്കും.  45 വയസ്സ് പൂര്‍ത്തിയായ എല്ലാവരേയും ക്യാമ്പില്‍ പങ്കെടുപ്പിക്കും. ആധാര്‍ കാര്‍ഡ് കൈവശം കരുതണം. ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും സന്ദേശം എത്തിക്കും. തീയതി, കേന്ദ്രം ക്രമത്തില്‍.

21ന് പനക്കോട് മദ്രസ്സ, മദ്രസ്സാബസാര്‍ മദ്രസ്സ (22, 23, 24, ഡിവിഷനുകള്‍), 24ന് ഇരുമോത്ത് മദ്രസ്സ (33, 34, 35, 36, 02, 03, ഡിവിഷനുകള്‍),  26ന് തലപ്പെരുമണ്ണ സ്‌ക്കൂള്‍ (15, 19, 20, 21, ഡിവിഷനുകള്‍), 28ന് കളരാന്തിരി എല്‍.പി.സ്‌കൂള്‍ (04, 05, 06, 07, 08, 10 ഡിവിഷനുകള്‍),  30ന് കരുവന്‍മ്പൊയില്‍ (16, 17, 18  ഡിവിഷനുകള്‍).

date