Skip to main content

വനിതകള്‍ക്കായുള്ള കത്തെഴുത്ത് മത്സരം; വിജയികളെ പ്രഖ്യാപിച്ചു

 
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ വനിതകള്‍ക്കായി നടത്തിയ കത്തെഴുത്ത് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അന്നൂര്‍ സ്വദേശി വിജയലക്ഷ്മി നാരായണന്‍ ഒന്നാം സ്ഥാനം നേടി. എന്റെ പോസ്റ്റ് ഓഫീസ് ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിലാണ് മത്സരം നടന്നത്. തിരുവനന്തപുരം സ്വദേശി സുഗുണ രാജന്‍, കോറോം സ്വദേശി ഗീത ബേബി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. എ അനുശ്രീ, രജിത രാഘവന്‍, ടി ഒ രുഗ്മിണി, എ ഗായത്രി, സിസിലി ബെന്നി തറയില്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
വനിതാ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തില്‍ നെടുങ്ങോം ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ കെ വി ഗിരിജ വിജയിയായി. മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്കായി നടത്തിയ മത്സരത്തില്‍ എം സി സവിത, കെ വി കാഞ്ചന, കെ സുജാത, കെ വി ഷീജ, കെ ശോഭന, കെ കെ കൃഷ്ണകുമാരി, സി വി ഗൗരി എന്നിവരും സമ്മാനാര്‍ഹരായി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സമ്മാനങ്ങള്‍ വിജയികളുടെ വീടുകളില്‍ എത്തിച്ചു നല്‍കുമെന്ന് പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു

date