Post Category
ഗവ. പോളിടെക്നിക് പ്രവേശനം
നാട്ടകം ഗവ. പോളിടെക്നിക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ എഞ്ചിനീയറിംഗ് കോഴ്സിലേക്ക് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, പോളിമര്‍ ടെക്നോളജി കോഴ്സുകളിലേക്ക് 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 2361844, 9400006428
date
- Log in to post comments