Skip to main content

വോട്ടെണ്ണൽ: ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

 

 

ജില്ലയിൽ മുഴുവൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. മെയ് രണ്ടിന് രാവിലെ എട്ടുമുതൽ ജില്ലയിലെ 13 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ആരംഭിക്കും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടപടിക്രമങ്ങൾ. കോവിഡ് മാനദണ്ഡപ്രകാരം നിശ്ചിത അകലം പാലിച്ചാണ് വോട്ടെണ്ണൽ ടേബിളുകൾ സജ്ജീകരിക്കുന്നത്. വടകര-37, കുറ്റ്യാടി- 40, കൊയിലാണ്ടി -34, എലത്തൂർ-35, കോഴിക്കോട് സൗത്ത്-34 എന്നിങ്ങനെയും നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിൽ 28 വീതവുമാണ് ടേബിൾ വിന്യാസം. ടേബിളുകളുടെ  എണ്ണത്തിൽ വരും ദിവസങ്ങളിൽ മാറ്റം വന്നേക്കും.

വോട്ടെണ്ണലിനായി ജീവനക്കാരെയും നിയോഗിച്ചു. 617 കൗണ്ടിങ് സൂപ്പർവൈസർമാർ, 750 കൗണ്ടിങ് അസിസ്റ്റന്റുമാർ, 837 മൈക്രോ ഒബ്‌സർവർമാർ എന്നിവരെ കൂടാതെ വരണാധികാരികൾ, ഉപ വരണാധികാരികൾ, ഡാറ്റാ എൻട്രി, ടാബുലേഷൻ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ബുധനാഴ്ച  (ഏപ്രിൽ28) പൂർത്തിയാവും. വോട്ടെണ്ണൽ വിവരങ്ങൾ എൻകോർ പോർട്ടൽ വഴി തത്സമയം ലഭ്യമാക്കും. ഉദ്യോഗസ്ഥർക്കും സ്ഥാനാർത്ഥികളുടെ കൗണ്ടിങ് ഏജന്റുമാർക്കുമായിരിക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം.  തെർമൽ സ്‌കാനിങ്, മാസ്‌ക്, സാനിറ്റെസർ, സാമൂഹിക അകലം എന്നിവ ഉറപ്പാക്കും.

മണ്ഡലം, കൗണ്ടിംഗ്  കേന്ദ്രം

വടകര - ഗവ.കോളേജ് മടപ്പളളി  

കുറ്റ്യാടി - മേമൂണ്ട ഹയർ സെക്കണ്ടറി സ്‌കൂൾ  

നാദാപുരം - ഗവ. ഗേൾസ് എച്ച്എസ്എസ് മടപ്പളളി

കൊയിലാണ്ടി - ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പയ്യോളി

പേരാമ്പ്ര -  പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂൾ

ബാലുശ്ശേരി - മർക്കസ് ഹൈസ്‌കൂൾ ബാലുശ്ശേരി

എലത്തൂർ - വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക് കോളേജ്

കോഴിക്കോട് നോർത്ത് - ജെഡിടി  ഇസ്ലാം പോളിടെക്‌നിക് വെളളിമാട്കുന്ന്

കോഴിക്കോട് സൗത്ത് - മലബാർ ക്രിസ്ത്യൻ കോളേജ് എച്ച്എസ്എസ്

ബേപ്പൂർ -  ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ്

കുന്ദമംഗലം- കോഴിക്കോട് ഗവ. ലോ കോളേജ് വെളളിമാട്കുന്ന്

കൊടുവളളി -  കെഎംഒ എച്ച്എസ്എസ്

തിരുവമ്പാടി -  സെയ്ന്റ് അൽഫോൻസ സീനിയർ എസ്എസ് കോരങ്ങാട്, താമരശ്ശേരി.

 

 

date