Skip to main content

വോട്ടെണ്ണൽ ഡ്യൂട്ടിയ്ക്ക്‌ നിയോഗിക്കപ്പെട്ടവർക്ക് ടെസ്റ്റിന് സൗകര്യം

 

 

 

വോട്ടെണ്ണൽ ഡ്യൂട്ടിയ്ക്ക്‌ നിയോഗിക്കപ്പെട്ടവരും, രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കാത്തവരുമായ ഉദ്യോഗസ്ഥർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്ക് ആർ ടി പി സി ആര്‍ ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും, ജില്ലാ ആശുപത്രിയിലും ഏപ്രിൽ 28, 29 തീയതികളിൽ ആർ ടി പി സി ആര്‍ ടെസ്റ്റിന് സൗകര്യമൊരുക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്‌ നിയോഗിക്കപ്പെട്ട താണെന്നതിനുള്ള തെളിവ് സഹിതം  രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയത്തിനിടയിൽ പരിശോധനയ്ക്ക് ഹാജരായി സ്രവസാമ്പിൾ  നൽകേണ്ടതാണ്. ഏതെങ്കിലും സാഹചര്യത്തിൽ ആർ ടി പി സി ആര്‍ ടെസ്റ്റ് നടത്താൻ സാധിക്കാതെ വരികയോ, നിശ്ചിത സമയത്തിനകം റിസൾട്ട് ലഭിക്കാതെ വരികയോ ചെയ്യുന്നവർക്ക് മെയ് ഒന്നാം തീയതി ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

 

 

date