Skip to main content

പെട്രോള്‍ പമ്പുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തണം

കൊവിഡ് തീവ്രവ്യാപനമുള്ള സാഹചര്യത്തില്‍ പെട്രോള്‍ പമ്പുകളില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ച് പെട്രോളിയം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യണം. പെട്രോള്‍ പമ്പുകളിലും ഗ്യാസ് ഏജന്‍സിയിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മാസ്‌ക്, കൈയുറകള്‍, സാനിറ്റൈസര്‍ മുതലായവ നിര്‍ബന്ധമായും അനുവദിക്കണമെന്നും അദ്ദേഹം അറിയിച്ചു

date