Skip to main content

പോസ്റ്റല്‍ ബാലറ്റുകള്‍ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സംവിധാനം

മെയ് ഒന്നാം തീയതി വരെ തപാല്‍ വഴി അയക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചതായി കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.
കോവിഡ് സംബന്ധമായ നിയന്ത്രണങ്ങളുടെ ഭാഗമായി തപാല്‍ ഓഫിസുകളുടെ പ്രവര്‍ത്തന സമയം നിലവില്‍ പരമാവധി ഉച്ചക്ക് രണ്ടു മണി വരെയാണ്. അതനുസരിച്ചു ഡിവിഷനിലെ വിവിധ പ്രദേശങ്ങളിലുള്ള ലെറ്റര്‍ ബോക്‌സുകള്‍ ഉച്ചക്ക് മുമ്പായി തുറക്കപ്പെടുന്നതാണ്. ആയതിനാല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ തപാല്‍ വഴി അയക്കാനുദ്ദേശിക്കുന്ന വോട്ടര്‍മാര്‍ ഉച്ചയ്ക്കു മുമ്പ് തന്നെ ബോക്‌സില്‍ നിക്ഷേപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണന്നും കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു

date