Skip to main content

താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ല

ജില്ലയില്‍ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം കര്‍ശനമായി പാലിക്കുന്നതിനും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളളതിനാല്‍ പുതിയ റേഷന്‍ കാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ്, കാര്‍ഡുടമയെ മാറ്റുന്നത് എന്നീ അപേക്ഷകള്‍ ഉള്‍പ്പെടെ റേഷന്‍ കാര്‍ഡ്  സംബന്ധമായ അപേക്ഷകളുമായി പൊതുജനങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് എത്തേണ്ടണ്ടതില്ലെന്ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍  അറിയിച്ചു.  ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ യഥാസമയം അപ്രൂവ് ചെയ്യുന്നതും തൊട്ടടുത്ത മാസം റേഷന്‍ വാങ്ങുന്നതിന് മുമ്പായി റേഷന്‍ കാര്‍ഡുകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date