Skip to main content

ഏപ്രില്‍ 30 വെള്ളിയാഴ്ച കോവിഡ് വാക്‌സിനേഷന്‍ 108 കേന്ദ്രങ്ങളില്‍

ജില്ലയില്‍ ഏപ്രില്‍ 30 വെള്ളിയാഴ്ച സര്‍ക്കാര്‍ മേഖലയില്‍ 103  ആരോഗ്യ കേന്ദ്രങ്ങളിലും പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജൂബിലി ഹാള്‍, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം പവലിയന്‍ എന്നിവിടങ്ങളിലും   കോവിഡ് വാക്‌സിന്‍ നല്‍കും. കൂടാതെ  സ്വകാര്യ മേഖലയില്‍  തലശ്ശേരി  ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്  എന്നിവ കോവിഡ്  വാക്‌സിനേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കും.  എല്ലാ കേന്ദ്രങ്ങളിലും  കോവിഷീല്‍ഡ് ആണ്  നല്‍കുക.

കോവിഡ് വാക്‌സിനേഷന്‍ അപ്പോയ്ന്റ്‌മെന്റ് ഷെഡ്യൂള്‍  ചെയ്യുന്നവരുടെ  ശ്രദ്ധയ്ക്ക്

ജില്ലയിലെ വാക്‌സിന്‍ സ്റ്റോക്ക് അനുസരിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ്  വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍   ഷെഡ്യൂള്‍ ചെയ്യാനുള്ള കോവിന്‍ പോര്‍ട്ടല്‍ തുറക്കുന്നത്. വാക്‌സിനേഷന്  രജിസ്‌ട്രേഷന്‍ ചെയ്ത് അപ്പോയിന്റ്‌മെന്റ് ചെയ്ത്  അവരവര്‍ ബുക്ക് ണചെയ്ത സ്ഥാപനങ്ങളില്‍ ഷെഡ്യൂള്‍ ചെയ്ത സമയത്ത് മാത്രം പോകേണ്ടതാണ്. രാവിലെ പോകേണ്ടവര്‍ രാവിലെയും ഉച്ചയ്ക്കു ശേഷമുള്ളവര്‍ ഉച്ചയ്ക്കും  മാത്രം അതാത്  കേന്ദ്രങ്ങളിലേക്ക് പോവുക. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ  അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം. വാക്‌സിനെടുക്കാനായി വാക്‌സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് കരുതണം.
പി എന്‍ സി/1722/2021

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (ഏപ്രില്‍ 30 വെള്ളിയാഴ്ച) ജില്ലയില്‍  മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വലിയപാറ ഗവ. എല്‍ പി സ്‌കൂള്‍, കൊളപ്പ വയോജന കേന്ദ്രം, പേരാവൂര്‍ എം പി യു പി സ്‌കൂള്‍, പെരിങ്ങോം എഫ്എല്‍ടിസി ഉമ്മറപ്പൊയില്‍,  മലപ്പട്ടം കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

date