Skip to main content

കോവിഡ് വ്യാപനം: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കി

കോവിഡ് വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി  അറിയിച്ചു. ഈ പ്രദേശങ്ങളില്‍ പോലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും പരിശോധന കര്‍ശനമാക്കി. ഈ സ്ഥലങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട വാര്‍ഡ്തല സമിതികളും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കോവിഡിന്റെ അതിവ്യാപനം കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ആരും നിസംഗത പാലിക്കരുത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date