Skip to main content

സ്‌കൂൾ നേതൃത്വ മാതൃക പുരസ്‌കാരം 2020-21: നോമിനേഷൻ മേയ് 31 വരെ സമർപ്പിക്കാം

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിങ്ങിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്‌കൂൾ ലീഡർഷിപ് അക്കാദമിയുടെ സ്‌കൂൾ നേതൃത്വ മാതൃക പുരസ്‌കാരം 2020-21 നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയതി സംസ്ഥാനത്ത് നിലനിൽക്കുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്ത് മേയ് 31 വരെ നീട്ടി.
വിജ്ഞാപനത്തിന്റെ പൂർണ രൂപവും നോമിനേഷൻ തയ്യാറാക്കാനുള്ള മാതൃകയും  www.siemat.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച നോമിനേഷനുകൾ ഡയറക്ടർ, സീമാറ്റ്- കേരള, എം.ജി.റോഡ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം- 695036 എന്ന വിലാസത്തിൽ മേയ് 31 വൈകുന്നേരം അഞ്ചു മണിക്ക് മുൻപ് ലഭിക്കത്തക്ക വിധം തപാൽ/ കൊറിയർ വഴി അയയ്ക്കണം.
പി.എൻ.എക്സ്.1459/2021

date