Skip to main content

ജില്ലയിൽ 6,005 പേർ കൂടി നിരീക്ഷണത്തിൽ 

 

 

 

പുതുതായി വന്ന 6,005 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 1,14,409 പേര്‍ നിരീക്ഷണത്തിൽ. ഇതുവരെ 3,86,757 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 277 പേര്‍ ഉള്‍പ്പെടെ 2,859 പേരാണ്  ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.പുതുതായി വന്ന 493 പേര്‍ ഉള്‍പ്പെടെ ആകെ 3,504 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതുവരെ 1,57,715 പ്രവാസികള്‍ നിരീക്ഷണം
പൂര്‍ത്തിയാക്കി. 

12,513 സ്രവസാംപിള്‍ പരിശോധിച്ചു. ആകെ18,29,117 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 18,26,019 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 16,27,692 എണ്ണം നെഗറ്റീവാണ്.

മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ഹെല്‍ത്ത് ഹെല്‍പ്പ്‌ലൈനിലൂടെ 34 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.  3548 പേര്‍ക്ക് മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.

 

date