Skip to main content

വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി പരിശോധന നടത്തി 

 

 

 

കോവിഡ്-19 വ്യാപനമുള്ള സാഹചര്യത്തിൽ വിപണിയിലെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും താലൂക്കിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തി. കോഴിയിറച്ചിക്ക് അമിതവില ഈടാക്കി ആവശ്യമായ ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച കോട്ടക്കടവ് അങ്ങാടി താഴയിലെ കോഴി ഇറച്ചി വിൽപ്പന അവസാനിപ്പിച്ചു.  വടകര ഗാലക്സി സൂപ്പർമാർക്കറ്റിൽ രുചി ഗോൾഡ് പാമോയിലിന് അധിക വില ഈടാക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും വില കുറപ്പിക്കുകയും ചെയ്തു. എൽപിജി സിലിണ്ടർ വിതരണക്കാർ അമിതവില ഈടാക്കുന്നതായി ഉള്ള വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും ചില ഡെലിവറി ജീവനക്കാർ ഈടാക്കിയ അമിതവില ഉപഭോക്താക്കൾക്ക് തിരികെ കൊടുപ്പിക്കുകയും ചെയ്തു.  പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി.സി, റേഷനിംഗ് ഇൻസ്പെക്ടർ കുഞ്ഞികൃഷ്ണൻ കെ.പി  തുടങ്ങിയവർ പങ്കെടുത്തു.

 

date